Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beauty Parlor

ജിം​നേ​ഷ്യ​ത്തി​ന്‍റെ​യും ബ്യൂ​ട്ടി​പാ​ർ​ല​റി​ന്‍റെ​യും മ​റ​വി​ൽ ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന; ര​ണ്ട് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ‌

തൃ​ശൂ​ർ: തൃ​പ്ര​യാ​റി​ലെ ജിം​നേ​ഷ്യ​ത്തി​ന്‍റെ​യും ബ്യൂ​ട്ടി​പാ​ർ​ല​റി​ന്‍റെ​യും മ​റ​വി​ൽ ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. പ​ഴു​വി​ൽ കു​റു​മ്പി​ലാ​വ് വി​ല്ലേ​ജ് കോ​ട്ടം സ്വ​ദേ​ശി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ശ​ര​ത് കു​മാ​ർ (33) ഇ​രി​ങ്ങാ​ല​ക്കു​ട മാ​പ്രാ​ണം മാ​ടാ​യി​ക്കോ​ണം സ്വ​ദേ​ശി അ​മ്പാ​ട്ട് വീ​ട്ടി​ൽ വൈ​ശാ​ഖ് (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ല​പ്പാ​ട് പൊ​ലി​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ജിം​നേ​ഷ്യ​ത്തി​ന്‍റെ​യും ബ്യൂ​ട്ടി സ​ലൂ​ണി​ന്‍റെ​യും മ​റ​വി​ൽ വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന യു​വ​തി​യെ ക​ഴി​ഞ്ഞ മാ​ർ​ച്ച് 23-ന് ​ക​ര​യാ​മു​ട്ടം സൊ​സൈ​റ്റി​ക്ക് സ​മീ​പ​മു​ള്ള വാ​ട​ക​വീ​ട്ടി​ൽ നി​ന്നും തൃ​ശൂ​ർ റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘ​വും വ​ല​പ്പാ​ട് പൊ​ലി​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പെ​രി​ങ്ങോ​ട്ടു​ക​ര താ​ന്ന്യം സ്വ​ദേ​ശി ചി​റ​യ​ത്ത് വീ​ട്ടി​ൽ ശ്രീ​ല​ക്ഷ്മി (30) ആ​ണ് ര​ണ്ട് കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ൽ, മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച 90,500 രൂ​പ, ഹാ​ഷി​ഷ് ഓ​യി​ൽ ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന 50 ഒ​ഴി​ഞ്ഞ ചെ​റി​യ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ എ​ന്നി​വ സ​ഹി​തം അ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.

ഈ ​കേ​സി​ൽ ന​ട​ത്തി​യ ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ ശ്രീ​ല​ക്ഷ്മി​ക്ക് ഹാ​ഷി​ഷ് ഓ​യി​ൽ എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്ന​ത് ശ​ര​ത് കു​മാ​ർ ആ​ണെ​ന്നും ശ​ര​ത് കു​മാ​റി​നും ചി​ല ദി​വ​സ​ങ്ങ​ളി​ൽ ശ്രീ​ല​ക്ഷ്മി​ക്കും ഹാ​ഷി​ഷ് ഓ​യി​ൽ എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്ന​ത് വൈ​ശാ​ഖ് ആ​ണെ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up